Menu

നടിക്കു നീതി ലഭിക്കണം, പക്ഷേ യഥാര്‍ത്ഥ കള്ളന്‍ വേറെ ആരെങ്കിലും ആണെങ്കിലോ??.

ഞാന്‍ ഒരു രീതിയിലും ദിലീപ് എന്ന നടനെ വിശ്വസിക്കുന്നില്ല, തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അനുഭവിക്കട്ടെ, അനുഭവിക്കണം. ഒരു നടിക്ക് പോലും ഇങ്ങനെ നടക്കും എങ്കില്‍ നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ അവസ്ഥ ദാരുണം ആണ്. ചെയ്തത് ദിലീപ് ആണ് എങ്കില്‍ നടുറോഡില്‍ ഇട്ടു തല്ലി കൊല്ലം പക്ഷേ, ചെയ്യാത്ത കുറ്റത്തിന് ആകുമോ ദിലീപ് ഇപ്പൊ ശിക്ഷ അനുഭവിക്കുന്നത്? നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍ എത്ര പേര്‍ക്ക് കല്ലെറിയാന്‍ കഴിയും?

ഇപ്പോള്‍ കിട്ടിയത് വെറും ജാമ്യം മാത്രം ആണ്, വെറും ജാമ്യം മാത്രം, ദിലീപേട്ടന്‍ തിരിച്ചു വന്നു , മല മരിക്കുന്നു എന്ന് ഒരിക്കലും ഞാന്‍ പറയില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് അല്ല ദിലീപ് അകത്തു പോയത് എന്ന് വ്യക്തമായി അറിയാം. എന്റെ കുടുംബത്തില്‍ ഒരു പെണ്ണിന് ഇങ്ങനെ പറ്റിയാല്‍ ഒരുപക്ഷേ അല്ല, ഞാന്‍ ഇങ്ങനെ പോസ്റ്റ്‌ ഇട്ടു എന്ന് വരില്ല. എല്ലാം മനസിലാക്കികൊണ്ട് പറയുന്നു …

നടിക്കു നീതി ലഭിക്കണം, പക്ഷേ യഥാര്‍ത്ഥ കള്ളന്‍ വേറെ ആരെങ്കിലും ആണെങ്കിലോ??. ജയിലില്‍ നിന്നും ഇറങ്ങിയ ദിലീപ് ന്‍റെ മുഖത്തെ കൊണ്ഫിടന്‍സ് ആര്‍പ്പു വിളികള്‍ ഒക്കെ കാണുമ്പോള്‍, എന്തോന്നാ ഇത് എന്ന് എല്ലാരേയും പോലെ എനിക്കും തോന്നി.

ആ നടിയെ ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ ദിലീപ് ന്‍റെ പേര് പറയും എന്ന് എന്നെ പോലെ തന്നെ എല്ലാര്ക്കും അറിയാവുന്ന കാര്യം ആണ്, ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ! ഇതറിയാവുന്ന ആരെങ്കിലും പള്‍സര്‍ സുനി എന്ന ഒരുത്തന്റെ സഹായം കൊണ്ട് ആ നടിയെ ആക്രമിക്കുന്നു, എന്നിട്ട് ദിലീപ് ന്‍റെ പേര് പറയാന്‍ പറഞ്ഞതാണ് എങ്കിലോ ?? ജയിലില്‍ വച്ച് പള്‍സര്‍ സുനി ഫോണില്‍ വിളിച്ചു ഭീഷണി പെടുത്തിയത് ഒരുപക്ഷേ ഇതുകൊണ്ട് ആകില്ലേ?? പിടിക്കപ്പെട്ടാല്‍ ദിലീപ് ന്‍റെ പേര്, ആ പേര് മാത്രം മതി ബാക്കി എല്ലാം ന്യായീകരിക്കാന്‍ ..!!

എന്റെ സംശയങ്ങള്‍ ചുവടേ …

  • പള്‍സര്‍ സുനി ഏറ്റ കൊട്ടേഷന്‍ പൈസ കൊടുത്തു ഒതുക്കി, തന്റെ പേര് പുറത്തു വരാതെ നോക്കാന്‍ ദിലീപ് നു കഴിയാതെ വരുമോ?
  • നടിയെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്താനും മറ്റും കഴിവുള്ള ദിലീപ് എന്ന നടന് പള്‍സര്‍ സുനിയേ പോലെ ഒരാളുടെ ആവശ്യം ഉണ്ടോ?
  • ഉണ്ടെങ്കില്‍ പോലും, ആ നടി ആക്ക്രമിക്കപ്പെട്ടാല്‍ തന്റെ തലയില്‍ വരും എന്ന് ഉറപ്പുള്ള ദിലീപ്, കോച്ചില്‍ വച്ച്, അതും ലാല്‍ ന്‍റെ വീടിനു പരിസരത്ത് വച്ച് ഇങ്ങനെ കാണിക്കാന്‍ മാത്രം മണ്ടന്‍ ആണോ??
  • പള്‍സര്‍ സുനി യെ പൈസ കൊടുത്ത് ഒതുക്കാന്‍ ഗതി ഇല്ലാത്ത തെണ്ടി ഒന്നും അല്ലല്ലോ ദിലീപ്.

ദിലീപ് നോട്‌ വെറുപ്പുള്ള ആരോ ഒരാള്‍, ഒരുപക്ഷേ ദിലീപ് ചെയ്ത (ചെയ്തു എന്ന് പറയപ്പെടുന്ന ദുഷ്ടതകള്‍ കൊണ്ട് ഉണ്ടായ ഒരാള്‍) തെറ്റുകളുടെ ഭലം ചെയ്യാത്ത ഈ കുറ്റത്തിന് കിട്ടുന്നതാണ് എങ്കിലോ?

മറ്റൊരു കാര്യം, ദിലീപ് നു ആ നടി ഒരു രീതിയില്‍ ചെയ്തു കൊടുത്തത് നല്ല കാര്യം അല്ലേ? ആ നടിയുടെ ഇടപെടല്‍ മൂലം ആണ് ദിലീപ് മഞ്ചു ബന്ധം വേര്‍പെട്ടത്‌ എങ്കില്‍, അതുകൊണ്ടാണ് കാവ്യാ മാധവനെ കല്യാണം കഴിച്ചത് എങ്കില്‍, ആ നടിയോട് ദിലീപ് നു ശെരിക്കും നന്ദി അല്ലേ ഉണ്ടാകേണ്ടത്??

വെറും ഒരു മിമിക്രി കാരനില്‍ നിന്നും ഇന്ന് കാണുന്ന സ്ഥാനങ്ങളിലേക്ക് , കരുത്തരായ എതിരാളികളോട് പൊരുതി കേറി സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മാത്രം ബുദ്ധി ഉള്ള ദിലീപ് ഇങ്ങനെ ഒരു ആന മണ്ടത്തരം കാണിക്കുമോ??

  • പൈസ ഉള്ളവനെ കല്ലെറിയാന്‍ കിട്ടുന്ന ഒരു ചാന്‍സും ആരും കളയില്ല.
  • പിന്നെ ദിലീപ് മൂലം സിനിമയില്‍ നിന്നും മാറി നില്‍കേണ്ടി വന്ന ഒരുപാട് നടന്മാര്‍ ഉണ്ടാകാം, തിലകന്‍ ചേട്ടന്‍ പറഞ്ഞത് പോലെ വിഷം ആണ് ദിലീപ് (വിഷം ആകാം) അങ്ങനെ എങ്കില്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ക്ക് കിട്ടിയ ഭലം ആയിക്കൂടെ ഇത്?
  • സംബാധിച്ച ശത്രുക്കള്‍ ഒരുപക്ഷേ ഈ അവസരം മുതലെടുക്കുന്നതാണ് എങ്കിലോ??

 

ഇതിന്റെ പേരില്‍ തെറി വിളിക്കാന്‍ ഉള്ളവര്‍ക്ക് വിളിക്കാം, ദിലീപ് നെ തെറി വിളിക്കുന്നതിന്റെ പുറകില്‍ മറഞ്ഞിരിക്കുന്നത് ആരെങ്കിലും ആണെങ്കിലോ? ആ ഒരു ചിന്ത ആണ് ഇങ്ങനെ പോസ്റ്റ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴും പറയുന്നു, ശ്രീകളെ പീടിപ്പിക്കുന്നവനെ ഗള്‍ഫ് രാജ്യങ്ങളില്‍ ചെയ്യും പോലെ വെട്ടാന്‍ ഉള്ളത് വെട്ടി കളയണം, ഇന്ത്യയില്‍ അങ്ങനെ ഒരു നിയമം ഇല്ലാത്തത് കൊണ്ട് മാത്രം ആണ് കൊച്ചു കുഞ്ഞുങ്ങളെ പോലും ഓരോ നീചന്മാര്‍ നശിപ്പിക്കുന്നത്.

ഒന്നുകില്‍ ദിലീപ് പഠിച്ച കള്ളന്‍ അല്ലെങ്കില്‍ ദിലീപ് നിരപരാധി, ഇനി ചെയ്തത് ദിലീപ് തന്നെ ആണെങ്കില്‍ ഞാന്‍ അടക്കം എല്ലാവരും പ്ലിംഗ് ആകും! ഇപ്പോഴും പറയുന്നു, ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതി പറഞ്ഞാല്‍, ഈ പോസ്റ്റ്‌ ഇട്ടതിനു മാപ്പ് ചോദിച്ചു കൊണ്ട് അന്ന് പോസ്റ്റ്‌ ഇട്ടിരിക്കും.

 

Facebook Comments

Trending Videos